പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണം ലഭിച്ചാല്‍ അല്ലേ പറയാന്‍ കഴിയൂ: രമേശ് ചെന്നിത്തല

യുപിയിലെ അയോധ്യ രാമക്ഷേത്ര ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതിനാല്‍ അതിനെ കുറിച്ച് സംസാരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണം ലഭിച്ചാല്‍ അല്ലേ പറയാന്‍ കഴിയൂ എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഇതുപോലെയുള്ള കാര്യം രാഷ്ട്രീയ വല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇതൊക്കെ ഓരോരുത്തരുടേയും ആത്മീയ കാര്യമാണ്. ചിലര്‍ വിശ്വാസിയാവാം, ആവാതിരിക്കാം. അതെല്ലാം വ്യക്തിപരമാണ്.പക്ഷെ ഇതിനെ പൂര്‍ണമായും രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമം ശരിയല്ല. ബാക്കി എന്താണെന്ന് പാര്‍ട്ടി പറയേണ്ട സമയത്ത് പറയും. കോണ്‍ഗ്രസിലെ രണ്ടുപേര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.

The post പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണം ലഭിച്ചാല്‍ അല്ലേ പറയാന്‍ കഴിയൂ: രമേശ് ചെന്നിത്തല appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/r4YWg7S
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍