രാമക്ഷേത്ര പ്രതിഷ്ഠ; ചടങ്ങിലേക്കുള്ള ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചതായി കോൺഗ്രസ്

അയോധ്യയിലെ നിർമ്മാണം പൂർത്തിയായ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിന ചടങ്ങിലേക്കുള്ള ക്ഷണം കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചതായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. സോണിയയോ, അല്ലെങ്കിൽ പാർട്ടിയിൽ നിന്നുള്ള മറ്റ് നേതാക്കളോ ചടങ്ങിൽ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിംഗ് അറിയിച്ചു.

ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയായിരുന്നു സോണിയ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയേയും ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തി ക്ഷണിച്ചു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദർശിച്ച് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

The post രാമക്ഷേത്ര പ്രതിഷ്ഠ; ചടങ്ങിലേക്കുള്ള ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചതായി കോൺഗ്രസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/D6fg1nq
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍