
ലക്ഷദ്വീപിൽ സ്‌കൂളുകളിൽ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ് സി ഇ ആർ ടി സിലബസിന് പകരം ഇനിമുതൽ സിബിഎസ്ഇ സിലബസ് നടപ്പാക്കാനാണ് തീരുമാനം. ഒന്നാം ക്ലാസ് മുതൽ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. ഇപ്പോൾ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇവർക്കായി മലയാളം മീഡിയം തുടരാം. അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് ഈ നടപടിയെന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.
The post ലക്ഷദ്വീപിലെ സ്‌കൂളുകളിൽ മലയാളം മീഡിയം ഒഴിവാക്കുന്നു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/iE4cnVf
via IFTTT
0 അഭിപ്രായങ്ങള്‍