
പാലക്കാട് ജില്ലയിലെ നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. വില്ലൂന്നി സ്വദേശിയായ 76 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന് നേരെയാണ് അതിക്രമം നടത്തിയത്. 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്.
കുഞ്ഞിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 76കാരനെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.
The post മൂന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പാലക്കാട് 76കാരൻ പിടിയിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/DHlga95
via IFTTT
0 അഭിപ്രായങ്ങള്‍