
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ജപ്തി ഭീഷണിക്ക് പിന്നാലെ കണ്ണൂരിലെ ക്ഷീര കർഷകന്റെ ആത്മഹത്യയിലാണ് വിമർശനം. കേരളം ഇപ്പോൾ സാധാരണക്കാരന്റ ശവപ്പറമ്പ് ആവുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് മാടമ്പി യാത്രയാണെന്നും രാഹുൽ വിമർശിച്ചു.
മന്ത്രിസഭയുടെ മാടമ്പി സദസ്സിന് എന്തുകൊണ്ടാണ് ക്ഷീര കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതെന്നും യാത്രയുടെ ഗുണം എന്താണെന്നും രാഹുൽ ചോദിക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പ്രഭാത നടത്തവും മാടമ്പി വിജയന്റെ ലൈറ്റ് & സൗണ്ട് ഷോയ്ക്കും വിജയൻ സേനയുടെ രക്ഷാപ്രവർത്തനങ്ങൾക്കുമപ്പുറം എന്താണ് മാടമ്പി യാത്രയുടെ ഗുണമെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ കടുത്ത നിരാശയിലായിരുന്നു ആൽബർട്ടെന്ന് കുടുംബവും ആരോപിക്കുന്നു. ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം. കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്ത് തിരിച്ചടവിന് ശ്രമിച്ചിരുന്നു. എന്നാൽ, ലോൺ ലഭിക്കാത്തതിനാൽ തിരിച്ചടവ് നടന്നില്ല. 25 വർഷത്തോളം ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആൽബർട്ട്.
The post മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് മാടമ്പി യാത്ര: രാഹുൽ മാങ്കൂട്ടത്തിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/fm9L6dH
via IFTTT
0 അഭിപ്രായങ്ങള്‍