കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ നിയമം പാസാക്കണം: ശശി തരൂർ

കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ നിയമം പാസാക്കണമെന്നും വ്യവസായത്തിന് തടസം നില്‍ക്കുന്ന നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് എംപി ശശി തരൂർ . വ്യവസായത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തണം.

സിങ്കപ്പൂരില്‍ ഒരു സംരംഭം ആരംഭിക്കാന്‍ മൂന്ന് ദിവസം മതിയാകുമ്പോള്‍ ഇന്ത്യയില്‍ അതിന് 120 ദിവസവും കേരളത്തില്‍ 200ല്‍ അധികം ദിവസവും ആവശ്യമായി വരുന്നുവെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. കേരളത്തിൽ അടുത്ത അഞ്ച് വര്‍ഷത്തില്‍ പത്ത് ലക്ഷം യുവാക്കള്‍ നാടുവിടും.

സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇപ്പോൾ രൂക്ഷമാണ്. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളാണ് തൊഴിലില്ലാതെ വലയുന്നതെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ദേശീയതലത്തില്‍ കേരളത്തിലെ തൊഴിലില്ലായ്മ നാല്‍പ്പത് ശതമാനമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

The post കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ നിയമം പാസാക്കണം: ശശി തരൂർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/8dU0PnX
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍