യുഡിഎഫിന്റെ ഒരു കക്ഷി എന്ന നിലയിൽ സാങ്കേതികമായി ലീഗിന് റാലിയിൽ പങ്കെടുക്കാൻ സാധിക്കില്ല: പികെ കുഞ്ഞാലിക്കുട്ടി

പലസ്തീൻ വിഷയത്തിൽ സംസ്ഥാന മുസ്ലിം ലീ​ഗിന് കൃത്യമായ നിലപാടുണ്ടെന്നും സിപിഎം പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയെന്നും മുസ്ലിം ലീ​ഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിൽ ലീ​ഗ് പങ്കെടുക്കില്ലെന്ന ഔദ്യോ​ഗിക അറിയിപ്പിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

യുഡിഎഫ് മുന്നണിയിലെ ഒരു കക്ഷി എന്ന നിലയിൽ സാങ്കേതികമായി റാലിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ വിഷയത്തിൽ കേരളത്തിൽ സർവക​ക്ഷിയോ​ഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്നണിയുടെ ഭാ​ഗം ആയതുകൊണ്ട് മാത്രമാണ് പങ്കെടുക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടി ലീ​ഗ് സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ വിവാങ്ങൾക്കും അതീതമായി എല്ലാവരും പലസ്തീൻ ജനതക്ക് പിന്തുണ കൊടുക്കണം. പലസ്തീൻ വിഷയത്തിൽ ആരു റാലി നടത്തിയാലും പിന്തുണച്ചാലും സ്വാഗതം ചെയ്യണം പിന്തുണക്കണം എന്നാണ് ഇടി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സിപിഎം റാലി നടത്തുന്നതിൽ സന്തോഷമാണുള്ളത്. ലീഗ് പങ്കെടുക്കാത്തത്തിൽ കുറ്റം കാണേണ്ട കാര്യം ഇല്ല. സിപിഎം റാലിയിൽ മത സംഘടനകൾ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

The post യുഡിഎഫിന്റെ ഒരു കക്ഷി എന്ന നിലയിൽ സാങ്കേതികമായി ലീഗിന് റാലിയിൽ പങ്കെടുക്കാൻ സാധിക്കില്ല: പികെ കുഞ്ഞാലിക്കുട്ടി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/EN0efQc
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍