ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളാ കോണ്‍ഗ്രസ് എമ്മിന് അധിക സീറ്റിന് അര്‍ഹതയുണ്ട്: ജോസ് കെ മാണി

അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് സംസ്ഥാനത്തിൽ അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് ജോസ് കെ മാണി. ഇടതുമുന്നണിയിൽ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

അതേസമയം, മന്ത്രിസഭാ പുനഃസംഘടന നവകേരള സദസ്സിന് ശേഷം മാത്രമായിരിക്കുമെന്ന് സൂചന നല്‍കിയ എല്‍ഡിഎഫ് കണ്‍വീനര്‍. മുഖ്യമന്ത്രിയും, മന്ത്രിമാരും മണ്ഡലപര്യടനം നടത്താനിരിക്കെ ഉടന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ടാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്ന് ഇപി ജയരാജന്‍ പറഞ്ഞു. പുനഃസംഘടന നേരത്തെ വേണമെന്ന ആവശ്യപ്പെട്ട കേരള കോണ്‍ഗ്രസ് ബിയെ അനുനയിപ്പിക്കാനാണ് സാധ്യത. എല്‍ഡിഎഫ് യോഗം പുനഃസംഘടനയില്‍ അന്തിമ തീരുമാനം എടുക്കും.

The post ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളാ കോണ്‍ഗ്രസ് എമ്മിന് അധിക സീറ്റിന് അര്‍ഹതയുണ്ട്: ജോസ് കെ മാണി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/oi0kQ1D
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍