മാടമ്പി രീതിയിലുള്ള ജൽപ്പനങ്ങളാണ് വിഡി സതീശൻ നടത്തുന്നത്: വെള്ളാപ്പള്ളി നടേശൻ

സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ ഒരു മാടമ്പിയെ പോലെ പെരുമാറുന്നുവെന്നും താനാണ് കോൺഗ്രസിന്റെ എല്ലാമെന്ന ധാരണയാണ് അദ്ദേഹത്തിനെന്നും വിമർശിച്ച വെള്ളാപ്പള്ളി, കെപിസിസി പ്രസിഡന്റിന് പോലും പ്രസക്തിയില്ലെന്നും പറഞ്ഞു. ജനങ്ങൾ ഇതെല്ലാം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദേഹത്തിന്റെ വാക്കുകൾ: ‘വാക്കുകളിൽ മാടമ്പിത്തരമാണ് സതീശന്. പല പ്രതിപക്ഷ നേതാക്കളെയും താൻ കണ്ടിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. ജനാധിപത്യ രീതിയിലാണ് അവരൊക്കെ പ്രവർത്തിച്ചിട്ടുള്ളത്. അവരൊക്കെ മാറി പുതിയൊരു നേതൃത്വം വന്നപ്പോഴാണ് സതീശൻ സ്ഥാനത്തെത്തിയത്. മാടമ്പി രീതിയിലുള്ള ജൽപ്പനങ്ങളാണ് വിഡി സതീശൻ നടത്തുന്നത്.

ഇതെല്ലാം എത്രത്തോളം വോട്ടാകുമെന്ന് കണ്ടറിയാം. കോൺഗ്രസിന്റെ തന്തയും തള്ളയും ജനങ്ങളും താനാണെന്ന നിലയിലാണ് സതീശന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റിന് പോലും ഒരു പ്രസക്തിയുമില്ല. ഉള്ളത് പറയുമ്പോൾ വിരോധം വിചാരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

The post മാടമ്പി രീതിയിലുള്ള ജൽപ്പനങ്ങളാണ് വിഡി സതീശൻ നടത്തുന്നത്: വെള്ളാപ്പള്ളി നടേശൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/UXhdMCW
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍