
കേരളത്തിൽ തലസ്ഥാനത്തിന് പുറത്ത് ആദ്യമായി എല്ലാ മന്ത്രിമാരും പങ്കെടുത്ത് നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗം കണ്ണൂർ ജില്ലയിലെ തലശ്ശേരിയില്‍ ചേര്‍ന്നു. നവകേരള സദസ് പര്യടനം തുടര്‍ന്നതിനിടെയാണ് അപൂര്‍വ്വ മന്ത്രിസഭ യോഗം ചേര്‍ന്നത്.
തലശ്ശേരിയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു നവകേരള സദസിനിടെയുള്ള ആദ്യ മന്ത്രിസഭ ചേര്‍ന്നത്. ജില്ലയിലെ ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവരുടെ സുരക്ഷയിലായിരുന്നു തലസ്ഥാനത്തിന് പുറത്തെ ആദ്യ മന്ത്രിസഭ യോഗം.
കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് അംഗീകാരം നല്‍കിയ തലശ്ശേരി മന്ത്രിസഭ യോഗം കൊച്ചി കോര്‍പ്പറേഷന്റെ കൈവശമുള്ള ബ്രഹ്‌മപുരത്തെ ഭൂമിയില്‍ നിന്നും 10 ഏക്കര്‍ പദ്ധതിക്കായി കൈമാറാന്‍ തീരുമാനിച്ചു.
ഏകദേശം 150 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം 15 മാസത്തിനകം പൂര്‍ത്തിയാക്കും.
The post നവകേരള സദസ്: തലസ്ഥാനത്തിന് പുറത്ത് ആദ്യമായി പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/6Ml70f1
via IFTTT
0 അഭിപ്രായങ്ങള്‍