ഇളവ് നൽകില്ല; ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി

കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി നടത്തുന്ന സർക്കാർ മത്സര പരീക്ഷകളില്‍ തല മറയ്ക്കുന്ന വസ്ത്രത്തിന് നിരോധനം തുടരും . മുൻപ് , ഹിജാബ് അനുവദിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും വരാനിരിക്കുന്ന മത്സരപരീക്ഷകളില്‍ ഹിജാബ് പാടില്ലെന്ന നിര്‍ദേശമാണ് ഇപ്പോള്‍ കെഇഎ ഇപ്പോൾ നല്‍കിയിരിക്കുന്നത്.

പരീക്ഷകളില്‍ ഹിജാബ് ധരിച്ച് ഹാളില്‍ പ്രവേശിക്കാന്‍ നേരത്തേ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിരുന്നു. നമ്മുടേത് ഒരു മതേതര രാജ്യമാണെന്നും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാമെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എംസി സുധാകര്‍ പറയുകയും ചെയ്തു.

അതേസമയം, ഇപ്പോൾ ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ഒരു മണിക്കൂര്‍ മുമ്പ്തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം. ഇവരെ സമഗ്രമായി പരിശോധിക്കും. യാതൊരുവിധത്തിലുമുള്ള അന്യായങ്ങളും അനുവദിക്കില്ല. നീറ്റ് പരീക്ഷയിലും ഹിജാബ് ധരിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഇത്തരവുകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ലെന്നാണ് കെഇഎയിമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

നേരത്തെ 2021 ല്‍ ആയിരുന്നു ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത്. സുപ്രീം കോടതിയുടെ ഭിന്ന വിധിയും ഹിജാബ് നിരോധനം ശരി വച്ചിരുന്നു.

The post ഇളവ് നൽകില്ല; ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/EydvJnF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍