പീഡന പരാതി; സിനിമ-ടെലിവിഷൻ താരം ഷിയാസ് കരീം അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ സിനിമ ടെലിവിഷൻ താരം ഷിയാസ് കരീം അറസ്റ്റിൽ. കാസർകോട് ചന്തേര പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്കു ശേഷം ഹോസ്ദുർഗ്ഗ് കോടതിയിൽ ഷിയാസിനെ ഹാജരാക്കും.

നിലവിൽ യുവതിക്ക് താൻ വിവാഹ വാഗ്ദാനം നൽകിയതായാണ് ഷിയാസ് കരീം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായ ഷിയാസ് കരീമിനെ ഇന്ന് രാവിലെ 6.30ടെയാണ് ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തു.

യുവതി തന്നെ ചതിച്ചതായും നേരത്തെ വിവാഹം കഴിച്ച കാര്യം മറച്ചുവച്ചതായും ഷിയാസ് പൊലീസിനോട് പറഞ്ഞു. ലൈംഗിക പീഡനം നടന്നുവെന്ന യുവതിയുടെ പരാതി ഷിയാസ് തള്ളി. എറണാകുളത്തെ വിവിധ ഇടങ്ങളിലും മൂന്നാറിലും കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പണം തട്ടിയെന്നുമാണ് യുവതി ചന്തേര പൊലീസിൽ കഴിഞ്ഞമാസം പരാതി നൽകിയത്.

പക്ഷെ , ഷിയാസിന്റെ മൊഴിയിൽ വ്യക്തതയുണ്ടാകാൻ കൂടുതൽ ചോദ്യം ചെയ്യൽ പൊലീസ് നടത്തിയേക്കും. കേസിൽ ഹൈക്കോടതി ഷിയാസ് കരീമിന് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ഉപാധികളോടെ വിട്ടയക്കും.

The post പീഡന പരാതി; സിനിമ-ടെലിവിഷൻ താരം ഷിയാസ് കരീം അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/eskEiMy
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍