
മാധ്യമപ്രവർത്തകയ്ക്ക് നേരെ ഉണ്ടായ സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. തന്നോട് കൂടുതൽ ചോദ്യം ചെയ്ത് ഓവർ സ്മാർട്ട് ആകേണ്ട എന്നാണ് സുരേഷ് ഗോപി പെരുമാറ്റത്തിലൂടെ അറിയിച്ചിരിക്കുന്നത്.
കാലഹരണപ്പെട്ട മൂല്യബോധമാണ് സുരേഷ് ഗോപിയുടെ മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഫ്യൂഡൽ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമർശിച്ചു. ഓരങ്ങളിലേക്ക് തള്ളി മാറ്റുക എന്നത് തന്നെയാണ് അക്ഷരാർത്ഥത്തിൽ സുരേഷ് ഗോപി ചെയ്തതെന്നും പ്രകടിപ്പിച്ചത് ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ആദ്യം അദ്ദേഹം ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം താഴെമൺ കുടുംബത്തിൽ ജനിക്കണം എന്ന് പറഞ്ഞു. മറ്റൊരിക്കൽ പെൺകുട്ടിയായി ജനിക്കണം എന്ന് പറഞ്ഞു. ഇതൊക്കെ അതാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
The post സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം: മന്ത്രി ആർ ബിന്ദു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/5DweJlH
via IFTTT
0 അഭിപ്രായങ്ങള്‍