ജെഡിഎസ് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകൃത ദേശീയ പാർട്ടി അല്ല; ജെഡിഎസ് കേരള ഘടകം

ജെഡിഎസ് എന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകൃത ദേശീയ പാർട്ടി അല്ല എന്ന് ജെഡിഎസ് കേരള ഘടകം. പുതിയ പാർട്ടി ഇല്ലെന്നും മറ്റു സംസ്ഥാനങ്ങളെ നേതാക്കളുമായി ചർച്ച തുടരുകയാണെന്നും അവർ പറഞ്ഞു. കേരളത്തിലെ തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്.

ചിഹ്നം അയോഗ്യത പ്രശ്നം ആയാൽ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെഡിഎസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴുള്ള നിലപാടുമായി മുന്നോട്ട് പോകും. പാർട്ടി കേന്ദ്ര നിലപാടിനോട് യോജിപ്പില്ല. അതിനെ സമ്പൂർണ്ണ ആയി തള്ളി കളയുകയാണ്. ദേവ ഗൗഡ, കുമാരസ്വാമി എന്നിവരുടെ നിലപാടുകൾ ഏകപക്ഷീയമാണ്.

ദേശീയ പ്ലീനം അംഗീകരിച്ച നിലപാടിന് വിരുദ്ധമായി തീരുമാനം എടുത്താൽ അധ്യക്ഷ സ്ഥാനം ഇല്ലാതാകുമെന്നും ജെഡിഎസ് നേതാക്കൾ പറഞ്ഞു.

The post ജെഡിഎസ് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകൃത ദേശീയ പാർട്ടി അല്ല; ജെഡിഎസ് കേരള ഘടകം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/c7V02hj
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍