
ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്‍ക്കാത്തതുമാണ് കോണ്‍ഗ്രസിന്‍റെ നാശമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വയനാട് ജില്ലയിൽ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം വിമര്‍ശിച്ചും അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുകൊണ്ടും ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്‍ക്കാത്തതുമാണ് പാര്‍ട്ടിയുടെ നാശമെന്നും പാര്‍ട്ടിയെ തകര്‍ക്കുന്നതും പാര്‍ട്ടിയുടെ ദൗര്‍ബല്യവും ഇതാണെന്നും കെ. സുധാകരന്‍ പറഞ്ഞു. ഇപ്പോഴുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പറ്റുമോയെന്ന് നേതാക്കളോട് അദ്ദേഹം ചോദിച്ചു.
തന്നോട് ഒരു ശതമാനം ബഹുമാനം ഉണ്ടെങ്കില്‍ തന്റെ വാക്കുകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഇന്നലെവരെ കണ്ടാല്‍ മിണ്ടാത്തവര്‍ തകര്‍ക്കങ്ങള്‍ പരിഹരിക്കണം. മദ്ധ്യസ്ഥരാരുമില്ലാതെ തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് കൈകൂപ്പി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.
The post ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്‍ക്കാത്തതുമാണ് കോൺഗ്രസിന്റെ നാശം: കെ സുധാകരൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/tJMo0aF
via IFTTT
0 അഭിപ്രായങ്ങള്‍