പാലിയേക്കര; സമരം നടത്തിയതിനുള്ള പൂമാലയായാണ് കേസിനെ കാണുന്നത്: ടിഎന്‍ പ്രതാപന്‍

തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി നേതാക്കള്‍. കള്ളക്കേസാണ് പൊലീസ് എടുത്തത്. കേസ് സമരം നടത്തിയതിനുള്ള പൂമാലയായി കാണുന്നുവെന്നും ടിഎന്‍ പ്രതാപന്‍ എം.പി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോഗ്രസ് നേതാക്കളായ അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരും ടിഎന്‍ പ്രതാപനൊപ്പം ഉണ്ടായിരുന്നു. പാലിയേക്കരയിലെ പൊലീസ് അതിക്രമത്തില്‍ കളക്ടറും എസ് പിയും നിഷ്പക്ഷ അന്വേഷണം ഉറപ്പു നല്‍കിയിരുന്നുവെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിട്ടില്ല. ടോള്‍ കമ്പനി ഗുണ്ടകളാണ് അക്രമം നടത്തിയത്.

തങ്ങൾക്കെതിരെ കേസെടുത്ത പൊലീസ് അതിക്രമത്തെക്കുറിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. കേസ് എടുത്തതുകൊണ്ട് സമരത്തില്‍ നിന്ന് പിന്നോട്ടില്ല. കൊള്ളസംഘത്തെ ഇപ്പോഴും സിപിഐഎം ന്യായീകരിക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ ആരോപിച്ചു. പാലിയേക്കര കൊള്ളയിലെ ഇഡി അന്വേഷണത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

The post പാലിയേക്കര; സമരം നടത്തിയതിനുള്ള പൂമാലയായാണ് കേസിനെ കാണുന്നത്: ടിഎന്‍ പ്രതാപന്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/eWcjyY9
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍