കളിയാക്കിയതാണെങ്കിലും ‘ഭാരത് സ്റ്റാർ’ വിളി ഇഷ്ടമായെന്ന് ഉണ്ണി മുകുന്ദൻ

നടൻ ഉണ്ണി മുകുന്ദന്‍റെ ഏറ്റവും പുതിയ മേക്കോവര്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് . ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഏകദേശം 11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറയുന്നു.

അതേസമയം, ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് താഴെ വരുന്ന കമന്റുകൾക്കും അദ്ദേഹം മറുപടി നൽകി. അതും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗണപതിക്ക് സിക്‌സ് പാക്ക് ഇല്ലെനന്നായിരുന്നു ആദ്യം വന്ന കമന്റ്. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല ഉണ്ണി മുകുന്ദൻ കുറിച്ചു.

എന്നാൽ, ‘ഭാരത് സ്റ്റാർ’ എന്നു വിളിച്ചായിരുന്നു മറ്റൊരു കമന്റ് അതിനും ഉണ്ണി മുകുന്ദൻ മറുപടി നൽകി.പൊളി ടൈറ്റിൽ ആണ് ഇതെന്നും കളിയാക്കിയതാണെങ്കിലും ഇത് തനിക്ക് ഇഷ്ടമായെന്നും ഉണ്ണി മുകുന്ദൻ മറുപടിയായി പറഞ്ഞു. ഇതിന് പിന്നാലെ ആ വിളി തമാശയായി പറഞ്ഞതാണെന്ന് കമന്‍റ് ചെയ്ത ആളും മറുപടി നല്‍കി.

The post കളിയാക്കിയതാണെങ്കിലും ‘ഭാരത് സ്റ്റാർ’ വിളി ഇഷ്ടമായെന്ന് ഉണ്ണി മുകുന്ദൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/UWzHnct
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍