
സംസ്ഥാനത്തെ കലാരംഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുതെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണമെന്നും ഇ പി ജയരാജൻ പറഞ്ഞു. കർഷകർക്ക് ഉടൻ പണം നൽകാനായില്ലെന്നത് പരമാർത്ഥമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഇപി ജയരാജന്റെ വാക്കുകൾ: ”കേന്ദ്രഗവൺമെന്റ് നെല്ലുസംഭരണത്തിന് കൊടുക്കാനുള്ള സംഭരണവിലയിൽ 650 കോടി രൂപ കേരളത്തിന് തന്നിട്ടില്ല. യഥാർത്ഥത്തിൽ കൃഷിക്കാർക്ക് വാങ്ങുമ്പോൾ തന്നെ പണം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നത് പരമാർത്ഥമാണ്. പക്ഷേ ആ കൃഷിക്കാർക്ക് മുഴുവൻ കൊടുക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലേ? അവരുടെ നെല്ല് മുഴുവൻ ഗവൺമെന്റ് സംഭരിക്കുന്നില്ലേ? കുറച്ച് കാലതാമസം വന്നിട്ടുണ്ടാകും, ആ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കി ശരിയായ നിലയിൽ പ്രതികരിക്കുകയാണ് വേണ്ടത്.
അടിമകളായി കഴിഞ്ഞു കൂടിയ കർഷകർ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയത്? ഇടതുപക്ഷ പ്രസ്ഥാനം നടത്തിയിട്ടുള്ള ഐതിഹാസികമായ സമരമാണ്. ആ കാര്യങ്ങളെല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ട് വേണം പൊതുപ്രവർത്തന രംഗത്ത് സാമൂഹ്യ രംഗത്ത് കലാരംഗത്ത് ഒക്കെ പ്രവർത്തിക്കുന്നവർ പ്രതികരിക്കാൻ. അവരുടെ പ്രസ്താവനകൾ ഇടതുപക്ഷവിരുദ്ധ മനോഭാവവും യുഡിഎഫ് അനുകൂല മനോഭാവവും ആർഎസ്എസ് അനുകൂല മനോഭാവവുമാണ് പ്രചരിപ്പിക്കുന്നത് എന്ന തോന്നലുണ്ടാക്കാതിരിക്കാൻ കലാസാംസ്കാരിക രംഗത്തുള്ളവർ പ്രത്യേകിച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.”
The post കാര്യങ്ങളെല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ട് വേണം പൊതുപ്രവർത്തന- സാമൂഹ്യ- കലാരംഗത്ത് ഒക്കെ പ്രവർത്തിക്കുന്നവർ പ്രതികരിക്കാൻ: ഇപി ജയരാജൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/neIhlb3
via IFTTT
0 അഭിപ്രായങ്ങള്‍