സനാതന ധര്‍മത്തെ എതിര്‍ക്കുന്നവരുടെ നാവ് പിഴുതെടുക്കും; കണ്ണ് ചൂഴ്ന്നെടുക്കും: കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്

സനാതന ധര്‍മത്തെ എതിര്‍ക്കുന്നവരുടെ നാവ് പിഴുതെടുക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. ബിജെപി സംഘടിപ്പിച്ച പരിവർത്തൻ സങ്കൽപ് യാത്രയ്ക്കിടെ രാജസ്ഥാനിലെ ബാർമറിലാണ് മന്ത്രിയുടെ ഈ വിവാദ പരാമർശം. നമ്മുടെ പൂർവികർ ജീവൻ പണയം വച്ച് സംരക്ഷിച്ചു പോന്ന സനാതന ധർമം ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

“ഞങ്ങൾ ഇനിയും ഇത് സഹിക്കില്ല. സനാതന ധർമത്തിനെതിരെ സംസാരിക്കുന്നവരെ ഒരു കാര്യം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ നാവ് പിഴുതെടുക്കും. പുച്ഛത്തോടെ നോക്കുന്നവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും”- മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. സനാതന ധർമത്തിനെതിരെ സംസാരിക്കുന്ന ആർക്കും രാജ്യത്ത് രാഷ്ട്രീയത്തില്‍ ശക്തരാവാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

The post സനാതന ധര്‍മത്തെ എതിര്‍ക്കുന്നവരുടെ നാവ് പിഴുതെടുക്കും; കണ്ണ് ചൂഴ്ന്നെടുക്കും: കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/pSW9YHL
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍