മണിപ്പൂരിൽ വൻ ആയുധശേഖരവും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തു

മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്നും വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സുരക്ഷാ സേന. ആർമി, അസം റൈഫിൾസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (സിഎപിഎഫ്), മണിപ്പൂർ പോലീസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഓപ്പറേഷൻ നടപ്പിലാക്കിയത്.

ആകെ 15 ആയുധങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്, അതിൽ 14 ഇമ്പ്രവൈസ്‌ഡ്‌ മോർട്ടാറുകളും ഒരു സിംഗിൾ ബാരൽ ആയുധവും മറ്റ് വസ്‌തുക്കളും ഉൾപ്പെടുന്നു. സെപ്റ്റംബർ 15ന് നടത്തിയ സമാനമായ ഓപ്പറേഷനിൽ, തൗബാലിൽ നിന്ന് മറ്റൊരു ആയുധ ശേഖരം കണ്ടെത്തിയിരുന്നു.

അസം റൈഫിൾസും തൗബൽ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ, ക്വാറോക്ക് മാറിംഗിലെ പൊതുമേഖലയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. തുടർന്ന്, കണ്ടെടുത്ത എല്ലാ വസ്‌തുക്കളും ലോക്കൽ പോലീസ് അധികാരികൾക്ക് കൈമാറി.

The post മണിപ്പൂരിൽ വൻ ആയുധശേഖരവും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ZNcM3BX
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍