ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിലേക്ക്

ദില്ലി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോകും. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. നരേന്ദ്ര മോദിക്ക് ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾക്ക് തിരിച്ച് എത്തേണ്ടതുള്ളതിനാൽ ആസിയാൻ സമ്മേളനത്തിൻറെ സമയം പുതുക്കി നിശ്ചയിക്കാൻ ഇന്തോനേഷ്യ തയ്യാറായി. ചൈന പല രാജ്യങ്ങളുടെയും പ്രദേശം ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച വിഷയം ഉച്ചകോടിയിൽ ചർച്ച ആയേക്കും.

The post ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിലേക്ക് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/AqrOCyp
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍