
ലോകകപ്പ് 2023 ഫുട്‌ബോള്‍ വനിതാ കിരീടം സ്‌പെയ്‌നിന്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്‌പെയ്ന്‍ കിരീടം നേടിയത്. കളിയുടെ 29-ാം മിനിറ്റില്‍ ഓള്‍ഗ കാര്‍മോണ നേടിയ ഗോളാണ് സ്‌പെയ്‌നിനെ വിജയികളാക്കിയത്.
സ്‌പെയ്‌നിന്റെ ആദ്യ ലോക കിരീടമാണിത്. അതേസമയം, മൂന്നാം സ്ഥാനം സ്വീഡന്‍ സ്വന്തമാക്കി. ആതിഥേയ രാജ്യങ്ങളില്‍ ഒന്നായ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സ്വീഡന്‍ മൂന്നാം സ്ഥാനം നേടിയത്. ഫൈനലിൽ രണ്ടു ടീമുകളും ഒരുപോലെ മത്സത്തില്‍ ആധിപതം പുലര്‍ത്തി. 58 ശതമാനവും പന്ത് സ്‌പെയ്‌നിന്റെ കാലിലായിരുന്നു. അഞ്ച് തവണ ഇംഗ്ലണ്ട് ഗോള്‍ കീപ്പറെ സ്‌പെയ്ന്‍ പരീക്ഷിച്ചു. ഇംഗ്ലണ്ട് തിരിച്ച് മൂന്ന് തവണയും.
പക്ഷെ ഇംഗ്ലണ്ടിനായിരുന്നു ആദ്യ അവസരം ലഭിച്ചത്. ലോറന്‍ ഹെംപിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ കറ്റ കോള്‍ തടഞ്ഞിട്ടു. 16-ാം മിറ്റില്‍ ഹെംപിന്റെ മറ്റൊരു ഷോട്ട് ക്രോസ്ബാറില്‍ തട്ടിതെറിച്ചു. 18-ാം മിനിറ്റിലാണ് സ്‌പെയ്‌നിന് ആദ്യ അവസരം ലഭിക്കുന്നത്. എന്നാല്‍ മുതലാക്കാനായില്ല.
കളിയുടെ 29-ാം മിനിറ്റില്‍ സ്‌പെയ്ന്‍ ലീഡെടുത്തു. സ്പാനിഷ് ഇടത് വിംഗ് ബാക്ക് കര്‍മോണയുടെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍വര കടന്നു. മരിയോന കാള്‍ഡെന്റിയുടെ പാസിലായിരുന്നു താരത്തിന്റെ ഗോള്‍. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് സ്‌പെയ്‌നിന് ലീഡുയര്‍ത്താനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ പറല്‍ലുവേലോ അയിന്‍ഗോനോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
The post ലോകകപ്പ് വനിതാ ഫുട്‌ബോള്‍ കിരീടം സ്‌പെയ്‌നിന് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/TrImA8n
via IFTTT
0 അഭിപ്രായങ്ങള്‍