
ഡെറാഡൂൺ: തീർഥാടകർ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ കൊല്ലപ്പെട്ടു. അപകടത്തിൽ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ഗംഗോത്രി സന്ദർശിച്ച് മടങ്ങുകയായിരുന്ന സംങം ഗംഗ്നാനിയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശികളാണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ 35 പേരുണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എസ്ഡിആർഎഫ്, എൻഡിആർഎഫ് അംഗങ്ങൾ പ്രദേശത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്ടർ സൗകര്യവും ഒരുക്കി. ഉത്തരാഖണ്ഡിൽ പലയിടത്തും രൂക്ഷമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
The post തീർഥാടകർ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ കൊല്ലപ്പെട്ടു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/clKNs9U
via IFTTT
0 അഭിപ്രായങ്ങള്‍