
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവത്തെ വെറുതെവിട്ട ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്തു സാമ്പാദന കേസിൽ ആണ് സ്വമേധയാ റിവിഷൻ നടപടിക്ക് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിട്ടേഷിന്റെ അസാധാരണ നീക്കം. ഒ പി എസിനെ വെറുതെ വിട്ട 2012 ലെ ശിവഗംഗ സി ജെ എം കോടതി ഉത്തരവ് ആണ് പുനഃപരിശോധിക്കുന്നത്. കേസ് വ്യാഴാഴ്ച രാവിലെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ഡി എം കെ മന്ത്രിമാർ ഉൾപ്പെട്ട മറ്റൊരു കേസിൽ റിവിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് കോടതിയുടെ പുതിയ നടപടി. ഒ പനീർ സെൽവത്തിനും എ ഐ ഡി എം കെ മുൻ മന്ത്രിമാർക്കും എതിരായ സമാന കേസുകളിൽ ഹൈക്കോടതി നടപടി എടുക്കുന്നില്ലെന്ന് ഡി എം കെ സംഘടന സെക്രട്ടറി ആർ എസ് ഭാരതി ഏഷ്യാനെറ്റ് ന്യൂസിലൂടെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് ജസ്റ്റിസ് ആനന്ദ് വെങ്കിട്ടേഷിന്റെ നടപടി.
The post തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവത്തെ വെറുതെവിട്ട ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/5gtLRYs
via IFTTT
0 അഭിപ്രായങ്ങള്‍