
കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിടാനുള്ള തീരുമാനത്തെ പ്രതിയപക്ഷമായ സിപിഎമ്മിനൊപ്പം എതിര്‍ത്ത് മുസ്ലീം ലീഗും. കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി കൊണ്ടു വന്ന അജണ്ടയാണ് ലീഗ് അംഗങ്ങളുടെ കൂടി എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിയത്.
അതേസമയം, മുസ്ലീം ലീഗ് നിലപാടിനെതിരെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. പഞ്ചായത്തിലെ മലാം കുന്ന് മിനി സ്റ്റേഡിയത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിടാനുള്ള അജണ്ട ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിലാണ് അവതരിപ്പിച്ചത്. പവലിയന് ലീഗ് നേതാവ് സി മോയിന്‍കുട്ടിയുടെ പേരിടാനുമായിരുന്നു തീരുമാനം. പക്ഷെ കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് മുസ്ലീം ലീഗിന്‍റെ രണ്ട് അംഗങ്ങളും ഇടത് അംഗങ്ങള്‍ക്കൊപ്പം അജണ്ടയെ എതിര്‍ത്തു.
ഇതിനെത്തുടർന്ന് വോട്ടിനിട്ടപ്പോള്‍ ഏഴ് സിപിഎം അംഗങ്ങള്‍ക്കൊപ്പം രണ്ട് ലീഗ് അംഗങ്ങളും അജണ്ടയെ എതിര്‍ത്ത് കൈയയുര്‍ത്തി. കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളും ഒരു വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും അജണ്ട നടപ്പാക്കണമെന്ന് ഉറച്ചു നിന്നു. സിപിഎമ്മിനൊപ്പം ലീഗ് കൂടി ചേര്‍ന്നതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് അജണ്ട തള്ളി. ഇപ്പോൾ കോണ്‍ഗ്രസിനാണ് പഞ്ചായത്ത് പ്രസിഡന്‍റ്,വൈസ് പ്രസിഡന്‍റ് പദവികള്‍. അജണ്ട തള്ളിയതോടെ ഭരണ സമിതിയില്‍ ഭൂരിപക്ഷം നഷ്ടമായതിനാല്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
അതേ സമയം ഉമ്മന്‍ ചാണ്ടിയെപോലുള്ള ജനകീയ നേതാവിന് ഒരു സ്റ്റേഡിയം പോലുള്ള സ്മാരകമല്ല വേണ്ടതെന്നും കൂടുതല്‍ മികച്ച സ്മാരകം വേണമെന്നതിനാലാണ് അജണ്ടയെ എതിര്‍ത്തതെന്നും മുസ്ലീം ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.
The post യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാനുള്ള തീരുമാനത്തെ എതിര്‍ത്ത് മുസ്ലീം ലീഗ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/uWlzBIJ
via IFTTT
0 അഭിപ്രായങ്ങള്‍