മറയൂർ തലയാർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ തമ്പടിച്ച് പടയപ്പ

ഇടുക്കി: പടയപ്പ വീണ്ടും ജനവാസ മേഖലയിലെത്തി. മറയൂർ തലയാർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ് പടയപ്പ. കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ ഒരു മാസമായി മറയൂർ മേഖലയാണ് പടയപ്പ താവളമാക്കിയിരിക്കുന്നത്. തലയാർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് രണ്ടു ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലും പലപ്പോഴും പടയപ്പയെ കാണാം. ചില സമയത്ത് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെയെത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. രാത്രികാലത്ത് ലയങ്ങൾ തകർക്കുമോയെന്ന പേടിയിലാണ് ആളുകളിപ്പോൾ കഴിയുന്നത്.

മൂന്നാഴ്ച മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയിരുന്നു. ലയങ്ങളിലൊന്നിന്റെ വാതിൽ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിനു സമീപത്തുമെത്തിയിരുന്നു. തൊഴിലാളികളിലൊരാൾ പശുവിനായി വാങ്ങി വച്ചിരുന്ന പുല്ല് തിന്നുകയും മണിക്കൂറുകളോളം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. മറ്റ് അക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ആളുകളെ ആശങ്കയിലാക്കുന്നുണ്ട്.

The post മറയൂർ തലയാർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ തമ്പടിച്ച് പടയപ്പ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/0jdAu41
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍