കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതി പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും

കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും സമിതിയിൽ അംഗങ്ങളായി . മുൻ പ്രതുപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി.

രാജസ്ഥാനിൽ മന്ത്രിസഭയ്‌ക്കെതിരെ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പുതിയ പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉൾപ്പെടുത്തി. പാർട്ടി കേന്ദ്ര നേതൃത്വത്തിലെ തിരുത്തൽ വാദികളായ ജി- 23 നേതാക്കളെയും കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉൾപ്പെടുത്തി.

രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിറിൽ യുവാക്കൾക്ക് കൂടി പ്രാധിനിത്യം നൽകണമെന്ന തീരുമാനമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സച്ചിൻ പൈലറ്റിനെയും കനയ്യ കുമാറിനെയും ഉൾപ്പടെയുള്ളവരെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്.

The post കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതി പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/g2lyRed
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍