മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് പുരുഷന്മാർക്ക് കൈമാറിയത് സ്ത്രീകൾ; വെളിപ്പെടുത്തലുമായി എഫ് ഐ ആർ

മേയ് 15ന് ഇംഫാൽ ഈസ്റ്റിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ് തയ്യാറാക്കിയ എഫ് ഐ ആർ . പ്രദേശത്തേക്ക് ആയുധങ്ങളുമായി എത്തിയ സംഘം ഗോത്രവിഭാഗത്തിൽപെട്ട പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

നാല് പേർ ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ സ്ത്രീകളുടെ സംഘടനയായ ‘മെയിര പയിബിസ്’ അംഗങ്ങൾക്ക് കൈമാറുകയായിരുന്നു. ഇതിലെ വനിതാ അംഗങ്ങൾ പിന്നീട് പെൺകുട്ടിയെ സായുധരായ നാല് പുരുഷന്മാർക്ക് കൈമാറി. ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് എഫ്‌ ഐ ആറിൽ പറയുന്നത്.

രാജ്യമാകെ പ്രതിഷേധത്തിന് കാരണമായ കുകി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെയാണ് ഈ സംഭവവും. വളരെ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി അയൽ സംസ്ഥാനമായ നാഗാലാൻഡിൽ ചികിത്സയിലായിരുന്നു. തിരികെയെത്തിയ ഇവർ കാങ്പോക്പി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഈ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.കേസ് പിന്നീട് ഇംഫാൽ ഈസ്റ്റ് പൊലീസിന് കൈമാറി. സംസ്ഥാനത്തിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് താൻ നേരിട്ട ദുരനുഭവത്തിൽ പരാതി നൽകാൻ തയാറായി 18കാരി മുന്നോട്ട് വന്നത്.

The post മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് പുരുഷന്മാർക്ക് കൈമാറിയത് സ്ത്രീകൾ; വെളിപ്പെടുത്തലുമായി എഫ് ഐ ആർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/5DAzji6
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍