രഹൽ ഗനധയട പരവർതതനങങള ഭയതതട കണനന രഷടരയ ശകതകൾകക സനതഷ നൽകനന വധ: എളമര കര

മോദി സമുദായ പരാമർശത്തിലെ അപകീർത്തി കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. രാഹുൽ ഗാന്ധി നടത്തുന്ന പ്രവർത്തനങ്ങളെ ഭയത്തോടെ കാണുന്ന രാഷ്ട്രീയ ശക്തികൾക്ക് സന്തോഷം നൽകുന്ന വിധിയാണ് ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതോടൊപ്പം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ രാജ്യവിരുദ്ധമായ യാതൊരു പരാമർശം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഒരു സ്ഥിരം കുറ്റവാളിയാണെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ഹേമന്ദ് പ്രചക് വിധി പുറപ്പെടുവിച്ചത്. പത്തിൽ അധികം ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും ഈ കേസിലെ വിധിക്ക് ശേഷവും രാഹുൽ കുറ്റം ആവർത്തിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം വീർ സവർക്കറിനെതിരെ നടത്തിയ പരാമർശത്തിനിൽ അദ്ദേഹത്തിന്‍റെ കൊച്ചുമകൻ രഞ്ജീത്ത് സവർക്കർ നൽകിയ പരാതി കോടതി എടുത്ത് പറഞ്ഞു. കീഴ്ക്കോടതി വിധി ഉചിതമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്.

The post രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളെ ഭയത്തോടെ കാണുന്ന രാഷ്ട്രീയ ശക്തികൾക്ക് സന്തോഷം നൽകുന്ന വിധി: എളമരം കരീം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/eKy6U1I
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍