
തിരുവനന്തപുരം: വിമാനത്തിലെത്തി ഓട്ടോ റിക്ഷയിൽ കറങ്ങി മോഷണം നടത്തി വിമാനത്തിൽ മടങ്ങുന്ന അന്തർ സംസ്ഥാന കള്ളൻ തിരുവനന്തപുരത്ത് പിടിയിൽ. തെലങ്കാന സ്വദേശി ഉമാപ്രസാദിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. തെലങ്കാനയിൽ പൊലീസ് സ്റ്റേഷനിൽ പാർട്‌ടൈം ജോലിക്കാരനാണ് ഇയാൾ. മോഷണം നടത്തിയ ശേഷം തെളിവുകളൊന്നും ബാക്കി വെക്കാതെ വിമാനത്തിൽ തന്നെ മടങ്ങുന്നതാണ് ഇയാളുടെ രീതി.
ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തിയിട്ടുള്ളത്. മെയ് മാസത്തിൽ തലസ്ഥാനത്ത് വന്ന ഇയാൾ നിരവധി സ്ഥലങ്ങൾ കണ്ടുവെച്ചിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. സ്വർണമടക്കം മോഷ്ടിച്ച് പണയം വെച്ചാണ് ഇയാൾ പണമുണ്ടാക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
The post വിമാനത്തിലെത്തി ഓട്ടോ റിക്ഷയിൽ കറങ്ങി മോഷണം നടത്തി വിമാനത്തിൽ മടങ്ങുന്ന അന്തർ സംസ്ഥാന കള്ളൻ പിടിയിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/PpMY28K
via IFTTT
0 അഭിപ്രായങ്ങള്‍