
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന രാഷ്ട്രീയമായി വളച്ചൊടിക്കപെട്ടതാണെന്ന് കേന്ദ്ര ഐടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തിന്റെ ഭരണഘടനയെയാണ് പ്രധാനമന്ത്രി ഉദ്ധരിക്കുന്നതെന്നും അവസരവാദ രാഷ്ട്രീയത്തിൽ ആരാണ് മുന്നിൽ എന്നതിൽ സിപിഎമ്മും കോൺഗ്രസും മത്സരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി ഒരിക്കലും അവസരവാദ രാഷ്ട്രീയമല്ല നടത്തുന്നതെന്ന് ചരിത്രം വ്യക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേപോലെ തന്നെ, മണിപ്പൂരിൽ നടക്കുന്ന കലാപത്തിൽ കേന്ദ്ര സർക്കാർ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാർട്ടി തനിക്ക് അവസരം നൽകിയാൽ കേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
The post പാർട്ടി അവസരം നൽകിയാൽ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കും: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Qf1p4iV
via IFTTT
0 അഭിപ്രായങ്ങള്‍