തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമത്വം; ആരോപണവുമായി ബംഗാളിൽ ബിജെപിയുടെ ധർണ

കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമത്വം ആരോപിച്ച് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാനത്തെ ദക്ഷിണ ദിനാജ്പൂർ ജില്ലയ്ക്ക് കീഴിലുള്ള ബാലൂർഘട്ട് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് കഴിഞ്ഞ ദിവസം രാത്രി വൈകി പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.

സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിജെപിയുടെ ആരോപണം, വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ മജുംദാർ പറഞ്ഞു.

”തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചുവെന്നും എന്നാൽ, പുറത്തുവന്ന ഫലം കെട്ടിച്ചമച്ചതാണെന്നും. ബിജെപി പറഞ്ഞു . വോട്ടെണ്ണലിൽ വ്യാപകമായി കൃത്രിമം കാണിച്ച് തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഭരണകക്ഷി ക്രിമിനലുകളെ വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ കൊണ്ടുവന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

The post തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമത്വം; ആരോപണവുമായി ബംഗാളിൽ ബിജെപിയുടെ ധർണ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/9SzAhmX
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍