മഴ ദവങങള പരതപപടതതൻ കർണടകയൽ പരസപര വവഹ ചയത യവകകൾ

കടുത്ത വരൾച്ചയിൽ നിന്നും രക്ഷനേടാൻ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ യുവാക്കൾ പരസ്പരം വിവാഹം ചെയ്ത വാർത്തയാണ് ഇപ്പോൾ കർണാടകയിൽ നിന്ന് പുറത്തുവരുന്നത്. സംസ്ഥാനത്തെ മാണ്ഡ്യ ജില്ലയിലാണ് മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ യുവാക്കൾ പ്രതീകാത്മകമായി പരസ്പരം വിവാഹം ചെയ്തത്.

കൃഷ്ണരാജ്പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് ചടങ്ങുകൾ. വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാഹം. പ്രതീകാത്മകമായി വിവാഹം നടത്തിയ ഗ്രാമവാസികൾ ഒരു വിരുന്നും സംഘടിപ്പിച്ചു. “മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനും പ്രദേശത്ത് മഴ പെയ്യിക്കുന്നതിനുമുള്ള പ്രാർത്ഥനാ ചടങ്ങിന്റെ ഭാഗമായാണ് ഇത് ചെയ്തത്.

വിവാഹത്തിന് പിന്നാലെ ഒരു സദ്യയും ക്രമീകരിച്ചിരുന്നു,” ഗ്രാമവാസികൾ പറഞ്ഞു. കർണാടകയിൽ കാലവർഷത്തിന്റെ ശക്തി കുറഞ്ഞതിനാൽ മുൻവർഷത്തെ അപേക്ഷിച്ച് മഴയുടെ അളവിൽ കുറവുണ്ട്. ഇതുമൂലമാണ് സംസ്ഥാനത്തെ ജനങ്ങൾ പഴയ ആചാരങ്ങൾ ആഘോഷിക്കാൻ തുടങ്ങിയെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു

The post മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ കർണാടകയിൽ പരസ്പരം വിവാഹം ചെയ്ത് യുവാക്കൾ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/qUjGc3I
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍