
ഗോമൂത്രത്തിൽ സ്വർണമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയെന്ന അവകാശവാദവുമായി തെലങ്കാനയിലെ വിശ്വഹിന്ദു പരിഷത്ത് നേതാവ് പഗുഡാകുല ബാലസ്വാമി. ചാണകവും ഗോമൂത്രവുമെല്ലാം മരുന്നിനായി ഉപയോഗിക്കുന്നുണ്ടെന്നും ഗോസംരക്ഷണം ബജ്രങ്ദളിന്റെയോ വി.എച്ച്.പിയുടെയോ ഉത്തരവാദിത്തമല്ലെന്നും എല്ലാ ഹിന്ദുക്കളും ചെയ്യേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൃഗസ്‌നേഹികൾ എന്ന പേരിൽ ധാരാളം സാമൂഹികപ്രവർത്തകരും സന്നദ്ധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. റോട്ടിൽ പട്ടികളും പൂച്ചകളും എലികളും ചത്താൽ മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് അവർ പ്രതികരിക്കാറുണ്ട്. എന്നാൽ, നിയമം ലംഘിച്ച് പശുവിനെ കൊന്നാൽ അവരൊന്നും മിണ്ടാറില്ല-ബാലസ്വാമി കുറ്റപ്പെടുത്തി.
പശുവിൽ നിന്നും ലഭിക്കുന്ന പാലിലും തൈരിലും വെണ്ണയിലും നെയ്യിലും മൂത്രത്തിലും ചാണകത്തിലുമെല്ലാം വൈദ്യചികിത്സയ്ക്ക് ആവശ്യമായ ഘടകങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘അടുത്തിടെ ഗോമൂത്രത്തിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലെത്തിയിട്ടുണ്ട് ശാസ്ത്രജ്ഞർ. ഗോമാതാവായി കണക്കാക്കി പശുവിനെ ആരോധിക്കുന്ന ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നത് കുറ്റമാണ്.’-ബാലസ്വാമി ചൂണ്ടിക്കാട്ടി.ഗോവധത്തിനെതിരെ കടുത്ത നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവധം നിരോധിച്ച് കർശനമായ നിയമം കൊണ്ടുവരണം. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വി.എച്ച്.പി നേതാവ് ആവശ്യപ്പെട്ടു.
The post ഗോമൂത്രത്തിൽ സ്വർണമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തി; അവകാശവാദവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/5SeNAZo
via IFTTT
0 അഭിപ്രായങ്ങള്‍