എസഎഫഐ വയജനമരട കടരമയ മറ; പരചചവടണ: രമശ ചനനതതല

വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറിയതായും പിരിച്ചുവിടണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർട്ടിഫിക്കറ്റ് പരിശോധിക്കുവാൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്. കായംകുളം കോളജിൽ നിഖിലിന് അഡ്മിഷൻ കിട്ടാൻ ശുപാർശ ചെയ്ത സിപിഐഎം നേതാവ് ആരാണെന്നും ചെന്നിത്തല ചോദിച്ചു.

സംസ്ഥാനത്തെ പൊലീസിനെയും ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ടാണ് വ്യാജന്മാർ വിലസുന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനായി ഒരു കേന്ദ്രം തന്നെ പ്രവർത്തിക്കുന്നുണ്ടാവണം.

തെറ്റിനെ ന്യായീകരിക്കുന്നവരാണ് കൂടുതൽ ശിക്ഷ അർഹിക്കുന്നത്. മുഖ്യമന്ത്രി അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും സാമൂഹ്യവിരുദ്ധന്മാരുടെ താവളമായി എസ്എഫ്ഐ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെയും ന്യായീകരിക്കാൻ എംവി ഗോവിന്ദൻ വരും. ഗോവിന്ദനെ എപ്പോഴാണ് ആഭ്യന്തര മന്ത്രിയാക്കിയത്. നാണംകെട്ട സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ അധപതിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

The post എസ്എഫ്ഐ വ്യാജന്മാരുടെ കൂടാരമായി മാറി; പിരിച്ചുവിടണം: രമേശ് ചെന്നിത്തല appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/7jyZBzX
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍