
വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ സുദിപ്തോ സെന്നിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ ദ കേരള സ്റ്റോറി കാണില്ലെന്ന് പ്രശസ്ത ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ. ഈ സിനിമയെ കുറിച്ച് ഒരുപാട് വായിച്ചെന്നും സിനിമ മുമ്പോട്ടു വയ്ക്കുന്നത് അപകടരമായ ട്രന്റാണെന്നും ഷാ പറഞ്ഞു. ചിത്രത്തെ നാസി ജര്‍മനിയിലെ പ്രവണതകളോടാണ് താരം താരതമ്യം ചെയ്തത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ ; ‘ഭീദ്, അഫ്വ, ഫറാസ് തുടങ്ങിയ മൂല്യവത്തായ സിനിമകള്‍ തകര്‍ന്നു. അവയാരും കാണാന്‍ പോയില്ല. കേരള സ്റ്റോറി കാണാന്‍ കൂട്ടത്തോടെ പോകുകയാണ്. ഞാന്‍ കാണാന്‍ ഉദ്ദേശിക്കുന്നില്ല. ഹിറ്റ്ലറുടെ കാലത്ത് സിനിമാക്കാര്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കാനും ജനങ്ങള്‍ക്ക് ചെയ്ത കാര്യങ്ങളെ വാഴ്ത്താനും ശ്രമിച്ചിരുന്നു.
ജൂത സമുദായത്തെ ഇകഴ്ത്തിക്കാട്ടാനും ശ്രമമുണ്ടായി. ഇതോടെ ജര്‍മനിയിലെ മാസ്റ്റര്‍ ഫിലിംമേക്കേഴ്സ് ഹോളിവുഡിലേക്ക് ചേക്കേറി. അവിടെ സിനിമയുണ്ടാക്കി. ഇവിടെയും അതാണ് സംഭവിക്കുന്നത്.’
വെറുപ്പിന്റെ അന്തരീക്ഷം മാറുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വിദ്വേഷത്തിന്റെ അന്തരീക്ഷം വൈകാതെ ഇല്ലാതായേക്കും. പെട്ടെന്ന് അത് നമ്മെ വിഴുങ്ങിയതു പോലെ അപ്രത്യക്ഷമാകും എന്നാണ് ഞാന്‍ കരുതുന്നത്. അത് വേഗത്തിലുണ്ടാകും എന്ന് പ്രതീക്ഷയില്ല.’- ഷാ വ്യക്തമാക്കി
The post ദ കേരള സ്റ്റോറി കാണില്ല: നസീറുദ്ദീന്‍ ഷാ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/FNiZMvy
via IFTTT
0 അഭിപ്രായങ്ങള്‍