ചട്ടവിരുദ്ധമായ സര്‍വകലാശാല നിയമനങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സമിതി നിയോഗിച്ച്‌ യുജിസി

ദില്ലി: ചട്ടവിരുദ്ധമായ സര്‍വകലാശാല നിയമനങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സമിതി നിയോഗിച്ച്‌ യുജിസി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎച്ച്‌ഡി ഗവേഷണ ബിരുദങ്ങളും ചട്ടങ്ങള്‍ പാലിച്ച്‌ ആണോ എന്ന് പരിശോധിക്കാനാണ് സമിതി.

മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ ഉള്‍പെടുന്ന സമിതി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി നിയമനങ്ങള്‍, പിഎച്ച്‌ഡി ബിരുദങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് യുജിസി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമന മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്നതായി യുജിസിക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമിതി.യുജിസിയുടെ ചട്ടങ്ങള്‍ ലംഘിച്ച്‌ നിയമനങ്ങള്‍ നടത്തുകയും പിഎച്ച്‌ഡി നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുന്നതിനാണ് സമിതി.

The post ചട്ടവിരുദ്ധമായ സര്‍വകലാശാല നിയമനങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സമിതി നിയോഗിച്ച്‌ യുജിസി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/GxcLQHt
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍