
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസിന്റെ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്.
മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി. രണ്ട് ഡിവൈഎസ്പിമാര്‍, വിളപ്പില്‍ ശാല, പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടി വേണം. തെളിവുകള്‍ കൃത്യമായി ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകള്‍ കാണാതായെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു.
ഈ രേഖകള്‍ വീണ്ടെടുത്തതാണ് പ്രതികളില്‍ എത്തുന്നതില്‍ കാലതാമസമുണ്ടാക്കിയത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ വിശാംശങ്ങള്‍ പരിശോധിച്ചത് കേസ് ഡയറിയുടെ ഭാഗമാക്കിയില്ല. ഒന്നാം പ്രതി പ്രകാശിന്റെ മരണത്തിലെ ദുരൂഹത കൃത്യമായി വിളപ്പില്‍ശാല പൊലിസ് അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് നല്‍കിയത് ക്രൈം ബ്രാഞ്ച് എസ് പി സുനില്‍. ക്രൈം ബ്രാഞ്ച് മേധാവി, ഡിജിപി എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ശന നടപടി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
The post സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസിന്റെ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/iLD7sjh
via IFTTT
0 അഭിപ്രായങ്ങള്‍