ഫോര്‍മുല മുന്നോട്ട് വച്ച്‌ സിദ്ധരാമയ്യ; അതൃപ്തി മറച്ചുവെക്കാതെ ഡികെ

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തില്‍ മൂന്നാം ദിവസവും തീരുമാനമാകാതെ തുടരുന്നതിനിടെ ഫോര്‍മുല മുന്നോട്ട് വച്ച്‌ സിദ്ധരാമയ്യ.

ഡി കെ ശിവകുമാറോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷ നിലനില്‍ക്കെയാണ് രണ്ട് ഫോര്‍മുലയുമായി സിദ്ധരാമയ്യ എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നതാണ് സിദ്ധരാമയ്യയുടെ ഫോര്‍മുല. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്ന് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന സിദ്ധരാമയ്യയുടെ നിര്‍ദ്ദേശം. എഐസിസിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 70 ശതമാനം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നാണ് ഡികെയുടെ ഒടുവിലത്തെ പ്രതികരണം.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ വിജയശില്‍പ്പി എന്നാണ് ഡികെയെ വിശേഷിപ്പിക്കുന്നത് എന്നതിനാല്‍ തന്നെ അദ്ദേഹത്തെ തള്ളാനും ജനകീയനായ സിദ്ധരാമയ്യയെ മാറ്റി നിര്‍ത്താനും കോണ്‍ഗ്രസിനാകില്ല. തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നതിനാല്‍ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് സിദ്ധരാമയ്യയ്ക്കുള്ളത്. ഉപമുഖ്യമന്ത്രി പദം എന്നാണെങ്കില്‍ അത് ഒറ്റൊരെണ്ണമേ പാടൂ എന്ന ആവശ്യം ശിവകുമാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ദില്ലിയാത്ര തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡികെ ശിവകുമാര്‍ മടങ്ങി. ഉപമുഖ്യമന്ത്രി പിസിസി അദ്ധ്യക്ഷ പദവികള്‍ ശിവകുമാര്‍ ഒന്നിച്ച്‌ വഹിക്കട്ടെയെന്നാണ് എഐസിസി നിര്‍ദ്ദേശം. സിബിഐ ശിവകുമാറിനെ പൂട്ടുമോ എന്നും ആശങ്കയുണ്ട്. രാഹുല്‍ ഗാന്ധി സത്യപ്രതിജഞയ്ക്കാണ് കര്‍ണാടകയിലെത്തും.

The post ഫോര്‍മുല മുന്നോട്ട് വച്ച്‌ സിദ്ധരാമയ്യ; അതൃപ്തി മറച്ചുവെക്കാതെ ഡികെ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/eXdta6T
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍