
കണമലയിലെ കാട്ടുപോത്ത് ആക്രമണം. പോത്തിനെ മയക്കു വെടി വയ്ക്കാന്‍ വനം വകുപ്പ്. ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കു വെടി വക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിടും.
പോത്തിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. മയക്കു വെടി വക്കാന്‍ തേക്കടിയില്‍ നിന്നുള്ള സംഘവും കണമല ഭാഗത്ത് എത്തി. ഷെഡ്യൂള്‍ ഒന്നില്‍ പെട്ട മൃഗം ആയതിനാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രമേ വെടി വക്കാന്‍ പറ്റൂ. ഇന്നലെ പോത്തിനെ വെടി വക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു.ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവിട്ടത്. ജില്ലാ പൊലീസ് മേധാവി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്. കാട്ടുപോത്ത് ഉള്‍വനത്തിലേക്ക് പോയില്ലെങ്കില്‍ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവില്‍ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവില്‍ പറയുന്നു.
The post കണമലയിലെ കാട്ടുപോത്ത് ആക്രമണം; പോത്തിനെ മയക്കു വെടി വയ്ക്കാന്‍ വനം വകുപ്പ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/tgFhWu0
via IFTTT
0 അഭിപ്രായങ്ങള്‍