
മലപ്പുറം ജില്ലയിലെ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടു ദുരന്തം റിട്ട ജസ്റ്റിസ്. വി കെ മോഹനന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തിരുമാനമുണ്ടായത്.
നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എന്‍ജിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എന്‍ജിനീയര്‍, കേരള വാട്ടര്‍വേയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നിവരായിരിക്കും സാങ്കേതിക വിദഗ്ധരായി ഈ കമ്മിറ്റിയില്‍ ഉണ്ടായിരിക്കുക.
നേരത്തെ ദുരന്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെ താനൂരിലെത്തിയ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ട 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചിരുന്നു.
The post താനൂർ ബോട്ടു ദുരന്തം റിട്ട ജസ്റ്റിസ്. വി കെ മോഹനൻ കമ്മീഷന്‍ അന്വേഷിക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/g9jNC8b
via IFTTT
0 അഭിപ്രായങ്ങള്‍