ഗര്‍ഭച്ഛിദ്രം നടത്തിയതിന് കാമുകിയെ യുവാവ് വെടിവെച്ച്‌ കൊലപ്പെടുത്തി

ഗര്‍ഭച്ഛിദ്രം നടത്തിയതിന് കാമുകിയെ യുവാവ് വെടിവെച്ച്‌ കൊലപ്പെടുത്തി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം.

ഗബ്രിയേല ഗോണ്‍സാലസ് എന്ന 26കാരിയാണ് കൊല്ലപ്പെട്ടതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കാമുകന്‍ ഹരോള്‍ഡ് തോംസണെതിരെ(22) കൊലക്കുറ്റം ചുമത്തിയതായി ഡള്ളാസ് പോലീസ് പറഞ്ഞു. ഗര്‍ഭഛിദ്രം അനുവദനീയമായ കൊളറാഡോയിലെത്തി ഗര്‍ഭഛിദ്രം നടത്തി മടങ്ങി‌യെത്തിയ യുവതിക്ക് നേരെയാണ് കാമുകന്‍ നിറയൊഴിച്ചത്. കാമുകി ഗര്‍ഭഛിദ്രം നടത്തുന്നത് ആദ്യം മുതലേ കാമുകന്‍ എതിര്‍ത്തിരുന്നു.

ടെക്‌സാസില്‍, മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടാകാത്ത പക്ഷം ആറാഴ്ചയ്ക്കു ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. കൊലപാതകം ദൃശ്യങ്ങള്‍ പാര്‍ക്കിങ് ഏരിയയിലെ ക്യാമറയില്‍ പതിഞ്ഞു. വാക്കുതര്‍ക്കത്തിന് ശേഷം തോംസണ്‍ കാമുകിയുടെ തലയില്‍ വെടിവച്ചു. രക്ഷപ്പെടുന്നതിന് മുമ്ബ്, നിലത്ത് കിടന്നിരുന്ന യുവചിയെ ഇയാള്‍ വീണ്ടും വെടിവെച്ചെന്നും പൊലീസ് പറഞ്ഞു. യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ‌യുവതിയെ ശ്വാസം മുട്ടിച്ചതിന് മാര്‍ച്ചില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അവരുടെ ബന്ധത്തിലുടനീളം യുവാവ് കാമുകിയെ മര്‍ദ്ദിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

The post ഗര്‍ഭച്ഛിദ്രം നടത്തിയതിന് കാമുകിയെ യുവാവ് വെടിവെച്ച്‌ കൊലപ്പെടുത്തി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/OWQaLfm
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍