
തൃശ്ശൂര്‍:എ.ഐ. കാമറ ഇടപാടില്‍ ടെന്‍ഡര്‍ ഏറ്റെടുത്തയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.
ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്ബനിയുടെ ഡയറക്ടര്‍ രാംജിത്. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കും. കാമറ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കള്‍ ഇതുവരെ പറയുന്നില്ല. മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കള്‍ മൗനം പാലിക്കുന്നത്. ബി.ജെ.പി അധ്യക്ഷനും പേര് പറയാത്തത് എന്താണെന്ന ചോദ്യത്തോട് അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.പരസ്പര സഹായ മുന്നണിയുടെ ലീഡര്‍ ആണ് വി ഡി സതീശനെന്നും അവര്‍ കുറ്റപ്പെടുത്തി.തനിക്ക് വിശ്വാസവും ഉറപ്പുമില്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല.മുഖ്യമന്ത്രിക്ക് വിവാദത്തില്‍ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും അവര്‍ പറഞ്ഞു
The post എ.ഐ. കാമറ ഇടപാടില്‍ ടെന്‍ഡര്‍ ഏറ്റെടുത്തയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമി; ആരോപണവുമായി ശോഭസുരേന്ദ്രന്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Dw1stey
via IFTTT
0 അഭിപ്രായങ്ങള്‍