പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി കര്‍മ്മചാരി പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി

പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലികളും ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കര്‍മ്മചാരി പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലാണ് തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. സ്വകാര്യമേഖലയുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതി വഴി സ്റ്റാര്‍ ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫുഡ് ഔട്ട് ലെറ്റുകള്‍, വസ്ത്ര വ്യാപാര കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ അവസരങ്ങള്‍ ഒരുക്കുന്നത്.

ഐ ടി അധിഷ്ഠിത ജോലികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. സ്കൂളിലോ കോളേജിലോ പഠിക്കുമ്ബോള്‍ തന്നെ പ്രവര്‍ത്തന പരിചയം നേടാന്‍ ഇതിലൂടെ കഴിയും. ഈ പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ചെലവിന് ആവശ്യമായ പണം സ്വന്തമായി സമ്ബാദിക്കാനും കഴിയും. ആദ്യ ഘട്ടത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ കിട്ടുക. പദ്ധതിയുടെ ഭാഗമായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രൊവിഡന്റ് ഫണ്ട് പരിധിയില്‍ നിന്ന് ഒഴിവാക്കും. ഇ എസ് ഐയും അനുവദിക്കും.

ജോലി ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി നിയമന ഉത്തരവ് കൈമാറി. കൊച്ചിയില്‍ തുടങ്ങിയ കര്‍മ്മചാരി പദ്ധതി ഭാവിയില്‍ സംസ്ഥാനത്തിന്‍റെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

The post പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി കര്‍മ്മചാരി പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/1dcNxkj
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍