പ്രധാനമന്ത്രിയെ സ്വീകരിച്ച്‌ മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തി. വഴിയോരത്ത് കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി റെയില്‍വേ സ്റ്റേഷനിലേക്ക് പോയത്.

വാഹനത്തിന്റെ ഡോറു തുറന്നാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. വിമാനത്താവളത്തില്‍ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ശശിതരൂര്‍ എംപി, മന്ത്രി ആന്‍്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മോദിക്കൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കൂടെയുണ്ടായിരുന്നു. വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

The post പ്രധാനമന്ത്രിയെ സ്വീകരിച്ച്‌ മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/o3PVjN2
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍