
മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി.
കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റി വച്ചതെന്നാണ് റിപ്പോര്‍ട്ട്. മെയ് ഏഴിനായിരുന്നു മുഖ്യമന്ത്രി യുഎഇയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് നാല് ദിവത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യുഎഇ യാത്ര. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും പിഎ മുഹമ്മദ് റിയാസും യുഎഇ സന്ദര്‍ശനത്തിനുണ്ടായിരുന്നു. മൂവരും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു.
The post കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/IgBLbdt
via IFTTT
0 അഭിപ്രായങ്ങള്‍