
ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമങ്ങളിലോ റെഗുലേറ്ററി വെളിപ്പെടുത്തലുകളിലോ ഉണ്ടായേക്കാവുന്ന വീഴ്ചകളെ കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കാൻ ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ സെബി ആറ് മാസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ശനിയാഴ്ച സുപ്രീം കോടതിയിൽ തങ്ങളുടെ അഭ്യർത്ഥന സമർപ്പിച്ചു. ലിസ്റ്റഡ് ആയതും , ലിസ്റ്റ് ചെയ്യാത്തതും ഓഫ്‌ഷോർ സ്ഥാപനങ്ങളും ഉൾപ്പെടുന്ന സങ്കീർണ്ണമായ ഇടപാടുകൾ ആഴത്തിലുള്ള അന്വേഷണങ്ങൾ ആവശ്യമായി വന്നതായി വൃത്തങ്ങൾ അറിയിച്ചു.
യുഎസ് ആസ്ഥാനമായുള്ള ഒരു ഷോർട്ട് സെല്ലർ ഹിഡൻ ബർഗാണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണം ഉന്നയിച്ചത്. അതേസമയം, വിഷയത്തിൽ റോയിട്ടേഴ്‌സ് അയച്ച ചോദ്യങ്ങളോട് അദാനി ഗ്രൂപ്പ് ഉടൻ പ്രതികരിച്ചില്ല.
The post അദാനിക്കെതിരായ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസത്തേക്ക് സമയം നീട്ടണം; സെബി സുപ്രീം കോടതിയിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/JyXi7Bz
via IFTTT
0 അഭിപ്രായങ്ങള്‍