
ഗ്രേറ്റർ നോയിഡയിലെ ലിയാന ഗ്രാമത്തിൽ രണ്ട് സഹോദരന്മാരെ പിറ്റ്ബുൾ ആക്രമിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നോയിഡയിലെ രാജ് ഭാട്ടിക്കാണ് ആദ്യം കടിയേറ്റത്. വീടിന് പുറത്ത് നിൽക്കുമ്പോഴാണ് നായ ആദ്യം ആക്രമിച്ചതെന്ന് ദൃസാക്ഷികൾ പറഞ്ഞു. സഹോദരനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് നാരായൺ ഭാട്ടിയ്ക്ക് കടി കൊള്ളുന്നത്.
രാജിന് കൈകൾക്കും കാലുകൾക്കും നാരായന്റെ കാലുകൾക്കും പരിക്കേറ്റു. കുട്ടി വേദന കൊണ്ട് അലറി വിളിച്ചിട്ടും നായ രാജിന്റെ കൈയിൽ നിന്നും കടി വിടുന്നില്ലായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. നോയിഡയിലും ഗാസിയാബാദിലും ഇത്തരം ആക്രമണങ്ങളുടെ നിരവധി കേസുകൾ വെളിച്ചത്തുവന്നതിനെത്തുടർന്ന് അപകടകാരികളായ നായ്ക്കളെ വളർത്തുന്നത് സംബന്ധിച്ച് നേരത്തെ കർശന നിയമങ്ങൾ നടപ്പാക്കിയിരുന്നു.
നായയുടെ ഉടമകളായ അച്ഛനും മകനുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ് എന്നും അറിയിച്ചു.
The post പിറ്റ്ബുൾ ആക്രമണത്തിൽ രണ്ട് സഹോദരന്മാർക്ക് പരിക്കേറ്റു; ഉടമകൾക്കെതിരെ കേസെടുത്തു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/o23kL5V
via IFTTT
0 അഭിപ്രായങ്ങള്‍