താമരശ്ശേരി തട്ടിക്കൊണ്ടുപോകല്‍ കേസിലെ കൊട്ടേഷന്‍ സംഘത്തിലെ ചിലര്‍ വിദേശത്തേക്ക് കടന്നു

താമരശ്ശേരി തട്ടിക്കൊണ്ടുപോകല്‍ കേസിലെ കൊട്ടേഷന്‍ സംഘത്തിലെ ചിലര്‍ വിദേശത്തേക്ക് കടന്നതായി അന്വേഷണസംഘം.

തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണ ഘട്ടത്തിലും തട്ടിക്കൊണ്ട് പോയ ശേഷവും വിദേശത്തേക്ക് കടന്നവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയാണ് പൊലീസ്. മുഹമ്മദ് ഷാഫിയെ മോചിപ്പിക്കാനായി കൊട്ടേഷന്‍ സംഘം ബന്ധുക്കളില്‍ നിന്ന് പണം വാങ്ങിയോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ദുരൂഹത തുടരുന്ന പശ്ചാത്തലത്തിലാണിത്.

ഈ മാസം ഏഴിനാണ് താമരശേരി പരപ്പന്‍പൊയിലിലെ വീട്ടില്‍ നിന്ന് ഷാഫിയെ ഒരു സംഘം ആളുകള്‍ കടത്തിക്കൊണ്ടു പോയത്. ഏപ്രില്‍ 17 ന് ഉച്ചയോടെയാണ് ഷാഫി തിരികെയെത്തിയത്. കര്‍ണാടകത്തില്‍ ക്വട്ടേഷന്‍ സംഘത്തിന്‍റെ തടവിലായിരുന്ന ഷാഫിയെ അവര്‍ വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൈസൂരില്‍ നിന്ന് ബസ് കയറി മുഹമ്മദ് ഷാഫി കോഴിക്കോട്ടേക്ക് എത്തി. ഇതിനിടെ തന്നെ മോചിപ്പിച്ച കാര്യം ഷാഫി ബന്ധുക്കളെ വിളിച്ച്‌ അറിയിക്കുകയും ചെയ്തു. സംസ്ഥാന ബന്ധമുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘമാണ് ഷാഫിയെ കടത്തിക്കൊണ്ടുപോയത്.

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ഷാഫിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉള്‍പ്പടെ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഷാഫി നേരത്തെ ഇറക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഷാഫിയുടെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയത് നിര്‍ണായകമായെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തുടര്‍ന്ന് നാലു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ആസൂത്രണത്തില്‍ കൃത്യമായ പങ്കുണ്ട്. യഥാര്‍ത്ഥ പ്രതികളിലേക്ക് പോലീസ് എത്തുമെന്നറിഞ്ഞ പ്രതികള്‍ ഷാഫിയെ വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

The post താമരശ്ശേരി തട്ടിക്കൊണ്ടുപോകല്‍ കേസിലെ കൊട്ടേഷന്‍ സംഘത്തിലെ ചിലര്‍ വിദേശത്തേക്ക് കടന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/b7KWU5p
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍