അരിക്കൊമ്ബനെ മാറ്റുന്നത് സംബന്ധിച്ച ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ചിന്നക്കനാല് ജനവാസ മേഖലയില് ഭീഷണി സൃഷ്ടിക്കുന്ന അരിക്കൊമ്ബനെ മാറ്റുന്നത് സംബന്ധിച്ച ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.മധ്യവേനലവധി തുടങ്ങിയതിനാല് ജസ്റ്റിസുമാരായ എ കെ ജയശങ്കരന് നമ്ബ്യാര്, പി ഗോപിനാഥ് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ച് സ്പെഷ്യല് സിറ്റിങ് നടത്തിയാണ് ഹര്ജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്ജി പരിഗണിച്ചപ്പോള് അരിക്കൊമ്ബനെ എവിടേയ്ക്ക് മാറ്റണമെന്ന് ഒരാഴ്ചയ്ക്കകം സര്ക്കാര് തീരുമാനിക്കണമെന്നും അല്ലാത്തപക്ഷം നേരത്തെ നിശ്ചയിച്ച പ്രകാരം പറമ്ബിക്കുളത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്ട്ടിനെ തുടര്ന്നാണ് ആനയെ പറമ്ബിക്കുളത്തേയ്ക്ക് മാറ്റാന് ഹൈക്കോടതി നേരത്തെ നിര്ദേശിച്ചത്.

ഇതിനെതിരെ നെന്മാറ എംഎല്എ കെ ബാബു നല്കിയ ഹര്ജിയിലാണ് സര്ക്കാര് നിലപാട് പറയാന് ഹൈക്കോടതി നിര്ദേശിച്ചത്. പറമ്ബിക്കുളത്തേയ്ക്ക് ആനയെ മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്ക്കാര് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയത്തില് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹര്ജി തള്ളിയിരുന്നു.

The post അരിക്കൊമ്ബനെ മാറ്റുന്നത് സംബന്ധിച്ച ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/hQdc5iM
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍